9447503968, 9567955292
Brahmasree K Vishnu Namboothiri
Karaykkattillam, Chennithala (po) Mavelikkara, Alapuzha
Email: vishnukarakkad27@gmail.com
9447503968, 9567955292info@sajyothisham.com
രുദ്രാഷ ധാരണഫലം

ഭുമിയിൽ ദുഷ്ടതകളുടെ കാഠിന്യം വർദ്ധിച്ചപ്പോൾ ആർക്കും സമാധാനമില്ലാതായി തത്സമയം വിഷമിച്ച രുദ്രന്റെ അഥവാ മഹാദേവന്റെ കണ്ണുനീർ ഭുമിയിൽ വിഴാനിടയായി അത് വൃക്ഷമായി വളർന്നു അതിലുണ്ടായ ഫലമാണ് രുദ്രാക്ഷം. ഇതു ധരിക്കുന്ന വർക്ക് ശാന്തിയും സമാധാനവും സമ്പത്തും സർവ്വ ഐശ്വര്യവും ഉണ്ടാവുമെന്ന് അശരിരി ഉണ്ടായി .രുദ്രാക്ഷം എല്ലാവർക്കും ധരിക്കാമോ പ്രായമായവർക്കല്ലേ ഇതു പറഞ്ഞിട്ടുള്ളൂ ! എന്നോക്കെ പലരും പറയുമെങ്കിലും പ്രായ-ലിംഗ-ജാതി -മത ഭേതമന്യേ സർവർക്കും ഇതു ധരിയ്ക്കാവുന്നതാണ്. രുദ്രാക്ഷം പലയിടങ്ങളിലും ലഭ്യമാണ് എന്നാൽ ഇതിലും നല്ലതും ഐശ്വര്യമുള്ളതും ഇല്ലാത്തതുമൊക്കെയുണ്ട്. ഇതു യഥാർഥ രുദ്രാക്ഷ നിർദ്ദശകന്റെ അടുത്തെത്തി നോക്കി പൂജ ചെയ്തു വാങ്ങി ധരിക്കുബോഴാണ്‌ ഫലസിദ്ധി ഉണ്ടാകുന്നത് .രുദ്രാക്ഷം ധരിക്കുന്നതിന് നിഷ്ടകൾ ബാധകമാണ്. സകല പാപം ചെയ്താലും രുദ്രാക്ഷം ധരിച്ചാൽ അതിനൊക്കെ പരിഹാരമാക്കുന്നു ഓരോ ദുഖത്തിന്റെയും, ദേവതമാരും ഗ്രഹങ്ങളും ഏതൊക്കെയാണെന്നും അവ ധരിച്ചാലുള്ള ഫലങ്ങളും ഇതോടോപ്പം ചേർകുന്നു.

 • ഒറ്റമുഖ രുദ്രാക്ഷം
 • ഗ്രഹം ആദിത്യൻ അഥവാ സുര്യനാണ്, ഇതിന്റെ ദശാകാലത്തും അപഹാരങ്ങളിലും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാകാൻ നല്ലതാണ്, നേത്രരോഗം, തലവേദന , വയറുവേദന, ഹ്യദ്ധരോഗം, ശ്യാസകോശരോഗം എന്നിവ ശമിപ്പിക്കുന്ന ശിവനാണ് ദേവത .

 • രണ്ടുമുഖ രുദ്രാക്ഷം
 • ഗ്രഹം ചന്ദ്രനാണ്. ചന്ദ്ര ദശാകാലം നല്ലതാകാൻ ഇത് നല്ലതാണ്. ചന്ദ്ര ദശാകാല പിഡകൾ ഒഴിവാകാൻ ഇതു സഹായകമാണ് . വ്യക്കരോഗം, മനോരോഗം , ശിരോരോഗം , ഉദരരോഗം ഇവ ശമിക്കുന്നു , ശിവനും പാർവ്വതിയുമാണ് ദേവതകൾ

 • മൂന്നു മുഖരുദ്രാക്ഷം
 • ഗ്രഹം ചൊവ്വയാണ്. ചൊവ്വദോഷ പരിഹാരത്തിന് അത്യുത്തമമാണ് . രക്തസംബന്ധമായ, ശിരസ്സ്, കഴുത്ത് , ചെവി , ലൈംഗികരോഗങ്ങൾ ശമിപ്പിക്കും.അഗ്നിയാണ് ദേവത.

 • നാലു മുഖരുദ്രാക്ഷം
 • ബുധനെയാണ് ഈ രുദ്രാക്ഷം പ്രതിനിധികരികുന്നത്. പഠന പുരോഗതി ഉണ്ടാകും.ബുധദശാകാലം മെച്ചമാകും , തളർവാതം , മഞ്ഞപ്പിത്തം, നാഡിരോഗങ്ങൾ ഇവയെ ഇല്ലാതാകും ബ്രഹ്മാവാണ് ദേവത.

 • അഞ്ചു മുഖരുദ്രാക്ഷം
 • വ്യാഴമാണ് ഇതിന്റെ ഗ്രഹം, ബുദ്ധി , സൗന്ദര്യം എന്നിവയെ സ്വാധിനിക്കുന്ന വ്യാഴദശാകാലം ശുഭമാകാൻ നല്ലത്. വൃക്കരോഗം , കർണരോഗം, പ്രമേഹം എന്നിവ കുറയ്ക്കുന്നു . ദേവതാ ശിവനാണ്.

 • ആറുമുഖ രുദ്രാക്ഷം
 • ശുക്രനാണ് ഗ്രഹം , ശുക്രനെകൊണ്ടുള്ള ഗുണഫലങ്ങൾ നേടാൻ സഹായകരം. സംഗീതം, നൃത്തം തുടങ്ങിയ കലാരംഗങ്ങളിൽ ശോഭിക്കും. തൊണ്ട രോഗം, ഗർഭാശയ രോഗം എന്നിവ ശമിക്കും. സുബ്രഹ്മണ്യനാണ് ഇതിന്റെ ദേവത

 • എഴുമുഖ രുദ്രാക്ഷം
 • ശനിയാണ് ഗ്രഹം. ശനിദോഷമകറ്റാനും ദശാകാലം മെച്ചമാകാനും ഉത്തമം. വാതം, അസ്ഥിമജ്ജ വേദന, ഉദരരോഗങ്ങൾ എന്നിവയ്ക്ക് പരിഹാരം കാമദേവനാണ് ഇതിന്റെ ദേവത.

 • എട്ടുമുഖ രുദ്രാക്ഷം
 • രാഹുവിനെയാണ് ഇതുപ്രതിനിധികരിക്കുന്നത്. രാഹുദശാകാലത്ത് സംരക്ഷണം നൽകാൻ നല്ലതാണ് ത്വക്ക് രോഗം, ശ്വാസ കോശ രോഗം എന്നിവയ്ക്ക് പരിഹാരമാണ്. വിനായകനാണ് ദേവത.

 • ഒൻപതു മുഖരുദ്രാക്ഷം
 • കേതുവിനെയാണ് ഇതു പ്രതിനിധികരിക്കുന്നത്. കേതുർ ദോഷത്തിനു പരിഹാരമായും കേതുദശാകാലം മെച്ചപ്പെടുന്നതിനുമാണ്. ശ്വാസകോശരോഗങ്ങൾ അലർജി, ഉദരരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പരിഹാരമാണ്. ഭൈരവനാണ് ദേവത.

 • പത്തുമുഖ രുദ്രാക്ഷം
 • ഇതു നവഗ്രഹങ്ങളെയും സ്വധിനിക്കുന്നു. സകലവിധമായിരിക്കുന്ന ദോഷങ്ങൾക്കും പരിഹാരം. പിശാച്, പ്രേതം മുതലായവ ഒന്നും അടുത്തുവരില്ല ജനാർദ്ധന സ്വാമിയാണ് ദേവത.

 • പതിനൊന്നുമുഖ രുദ്രാക്ഷം
 • ധാനശീലമുള്ളവർ ഇതു ധരിക്കുന്നത് നന്ന്. പതിനായിരം അശ്വമേധവും ആയിരം വാജപേയവും ചെയ്ത പുണ്യം ലഭിക്കും. അർധനരിശ്വരൻ ദേവത.

 • പന്ത്രണ്ടുമുഖ രുദ്രാക്ഷം
 • ഇതും ആദ്യത്യന്റെ രുദ്രക്ഷമാണ്. ഒരു മുഖവും ഇതും ഒരേ ഫലം നൽകുന്നു. ദ്വാദശാദിത്യനാണ്‌ ദേവത. ആധിയും വ്യാധിയും തീണ്ടുകയില്ല.

 • പതിമൂന്നു മുഖ രുദ്രാക്ഷം
 • ശുക്രന്റെ രുദ്രാക്ഷമയതിനാൽ ആറു മുഖത്തിന്റെ ഫലം ലഭിക്കും കാർത്തികേയാനാണ് ദേവത. സർവ്വാഭിഷ്ടങ്ങളും സാധിക്കും

 • പതിന്നാലുമുഖ രുദ്രാക്ഷം
 • ശനിയാണ് ഇതു പ്രതിനിധികരികുന്നത്. ഏഴു മുഖത്തിന്റെ ഫലം ലഭികും. സാക്ഷാൽ പരമശിവനാണു ദേവത.

14 ലോകങ്ങളെയും 14 ഈശ്വരിയ ഭാവങ്ങളെയുമാണ് ഈ രുദ്രാക്ഷങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. ഏറ്റവും ഉത്തമമായ രുദ്രാക്ഷം കണ്ടെത്തി സ്വർണം, വെള്ളി, ചെമ്പ് ഇതിലെതെങ്കിലുമൊന്നിൽ കെട്ടി മാലയയോ, കമ്മലായോ, ബ്രയ്സലെറ്റ് യോ ധരികുന്നതുവഴി ഉന്നമനം സാധ്യമാകും