9447503968, 9567955292
രത്നങ്ങളും ഫലങ്ങളും

ലോകത്തിലെ എറ്റവും വലിയ ശക്തി മനസാണ് . മനസ്സ് ശരിയാണെങ്കിൽ എല്ല പ്രവർത്തിയും ശരിയായിരിക്കും . നാമജബം , ക്ഷേത്ര ദർശ്ശനം , തുടങ്ങിയവ മനോനിയന്ത്രണത്തിന് അത്യാന്താപേക്ഷിതഘടകമാണ്‌ . സത്കർമങ്ങളിലൂടെ നാം നേടുന്ന പോസിറ്റീവ് എനർജി ചില സമയങ്ങളിൽ നഷ്ടപെട്ടു എന്ന് വരാം അപ്പോഴാണ് അതിയായ നിരാശ ഉണ്ടാകുന്നത് നിരാശയോടെ എന്തുകാര്യം ചെയ്താലും ഫലവത്താകുകയില്ല .പരീക്ഷണങ്ങൾ ധാരാളം ഉണ്ടാകും അതിനെ അതിജീവിച്ചാലെ ജീവിതവിജയം സാധ്യമാകുകയുള്ളു . നെഗറ്റീവ് എനർജിയെ നീക്കം ചെയ്ത് പോസിറ്റീവ് എനർജി നമുക്ക് നൽകാൻ രത്നങ്ങൾ വളരെ സഹായകമാണ് നമുക്കാവിശ്യമുള്ള രത്നങ്ങൾ നിരീക്ഷിച്ച് ഗ്രഹനില ചിന്തിച്ച് അനുയോജ്യമായ രത്നം കണ്ടെത്തി വിധിപ്രകാരം പൂജ ചെയ്ത് ധരിച്ചാൽ ജാതകവശമുള്ള ദോഷങ്ങൾക്കും ദശകാല ദോഷങ്ങൾക്കും പരിഹാരം ഉണ്ടാവുന്നതാണ്. എപ്പോളും നമ്മെ പോസിറ്റീവായി ചിന്തിക്കാനും പ്രവർത്തിക്കാനും രത്നങ്ങൾ സഹായിക്കുന്നു . ഏറ്റവും പ്രധാനപ്പെട്ടത് താഴെ പറയുന്നവയാണ് .രത്നം ഗ്രഹം ദേവതകൾ
മാണിക്യം (Ruby) സൂര്യൻ ശിവൻ
മുത്ത് (Pearl) ചന്ദ്രൻ ദേവി
പവിഴം(Coral) ചൊവ്വ സുബ്രഹ്മണ്യൻ
മരതകം (Emerald) ബുധൻ സരസ്വതി
മഞ്ഞപുഷ്യാരാഗം(Yellow Sapphire) വ്യാഴം മഹാവിഷ്ണു ,കൃഷ്ണൻ
വജ്രം(Daimond) ശുക്രൻ മഹാലക്ഷ്മി
ഇന്ദ്രനീലം(Blue Sapphire) ശനി ധർമമശാസ്താവ്
ഗോമേദകം(Hessonite) രാഹു സർപ്പം ,ശിവൻ
വൈഡൂര്യം (Catseye) രാഹു സർപ്പം , ഗണപതി


നക്ഷത്രം രത്നങ്ങൾ
അശ്വതി , മകം വൈഡൂര്യം
ഭരണി , പൂരം, പൂരാടം വജ്രം
കാർത്തിക , ഉത്രം , ഉത്രാടം മാണിക്യം
രോഹിണി , അത്തം , തിരുവോണം മുത്ത്
മകയിരം , ചിത്തിര , അവിട്ടം ; പവിഴം
തിരുവാതിര , ചോതി , ചതയം ഗോമേദകം
പുണർതം , വിശാഖം , പൂരുരുട്ടാതി മഞ്ഞപുഷ്യാരാഗം
പൂയം , അനിഴം , ഉതൃട്ടാതി ഇന്ദ്രനീലം
ആയില്യം, തൃകേട്ട, രേവതി മരതകം

നവരത്നങ്ങൾ നവഗ്രഹങ്ങളെ പ്രതിനിധാനം ചെയ്യുന്നു ,രത്ന ധാരണത്തിന് ഗ്രഹ നില പരിശോധിച്ച് ഏതേത് ഗ്രഹങ്ങൾക്കാണ് മൗഡ്യാത എന്ന് കണ്ടെത്തിയ ശേഷം അതിനനുയോജ്യമായ രത്നം, സ്വർണ്ണം , വെള്ളി , പഞ്ചലോഹം എന്നിവയിലെതേങ്കിലുമോന്നിൽ നിർമ്മിച്ച് ധരിക്കുന്ന വഴി ജീവിത വിജയം ഉണ്ടാകും