ഗ്രഹ വാസ്തു ബലി പുര വാസ്തു ബലി (ഗ്രഹ പ്രവേശനം ) വാസ്തു പുരുഷന് ബലി അഥവാ നിവേദ്യം നൽകുന്ന രീതിയാണ് . പണ്ട് കാലത്ത് ഋഷികൾ ഹോമം നടത്താനായി ഹോമകുണ്ഡം കൂട്ടിയപ്പോൾ വാസ്തു എന്ന അസുരൻ അവിടെ പ്രശ്നം ഉണ്ടാക്കി തൽസമയം സൃഷ്ടാവായ ബ്രഹ്മാവ് അസുരനെ തൊഴിക്കുകയും അസുരൻ താഴെ വീഴുകയും ആ സമയം മറ്റ് ദേവതകൾ അസുരന്റെ മുകളിൽ കയറി ഇരിക്കുകയും ചെയ്തു . അപ്പോൾ അസുരൻ പറഞ്ഞു ജഗത് സൃഷ്ടാവായ ബ്രഹ്മാവേ അങ്ങു തന്നാണ് എന്നെയും സൃഷ്ടിച്ചത് ഞാൻ അസുരനാണ്, എനിക്ക് മാർഗ്ഗ തടസ്സമാണ് ഉണ്ടായിരിക്കുന്നത് അങ്ങ് തന്നെ എനിക്ക് പോംവഴി നല്കണം . ബ്രഹ്മാവ് പറയുകയാണ് വാസ്തു ബലി കഴിയ്ക്കാത്ത ഗ്രഹത്തിലും വാസ്തു ശരിയല്ലാത്ത സ്ഥലങ്ങളിലും നിനക്ക് യഥേഷ്ഠം നിൻറെ ചേദികൾ നടത്താം .അതുകൊണ്ടാണ് വാസ്തു ബലി നടത്തിയ ഗ്രഹത്തിലെ താമസിക്കാവു എന്നു പറയുന്നത് ഈ കർമ്മം കഴിച്ചാൽ മാത്രമേ പുതിയ ഗ്രഹത്തിൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഉണ്ടാകുന്നു .
അഞ്ച് ലോഹങ്ങളിലായി ആന ,ആമ ,സിംഹം , പന്നി ,പോത്ത് എന്നി മൃഗങ്ങളുടെ രൂപങ്ങൾ ഒരോ ദിക്കിലേക്കായി തിരിച്ച് വച്ച് ചന്ദന പെട്ടിയിലാക്കി പൂജ ചെയ്ത് കവാട കതകിൻറെ മുകളിലോ താഴെ തറയിലോ സമർപ്പിക്കുന്നു . വീടിൻറെ കണക്കുകളിൽ പിഴവുകൾ ഇതുമൂലം പരിഹരിക്കപ്പെടുകയും ഐശ്വര്യ വർദ്ധനവുണ്ടാവുകയും ചെയ്യുന്നു .
സ്ഥലരക്ഷ സ്ഥാപനംചെമ്പ് , വെള്ളി എന്നി ലോഹങ്ങളിൽ ഏതെങ്കിലുമോന്നിൽ മന്ത്രങ്ങളെഴുതി പൂജിച്ച് വാസ്തുവിൻറെ നാലു മൂലക്കും നട വാതുക്കലും സ്ഥാപിക്കുന്നു ശത്രുദോഷം , വരുത്തു പോക്ക് ബാധാ വേശം എന്നിവയിൽ നിന്നും വീടിനെ സംരക്ഷിക്കുന്നു .